FLASH


KATF ന്റെ ബ്ലോഗിലേക്ക് ഏവർക്കും സ്വാഗതം ..

Monday, March 9, 2020

സർവീസിൽ നിന്നും വിരമിക്കുന്നവർക്കുളള ആദരവ്

            KATF   .നിലമ്പൂർ സബ് ജില്ലയിൽ നിന്നും വിരമിക്കുന്ന അറബി അധ്യാപകർക്ക് സബ് ജില്ലാ കമ്മറ്റിയുടെ കീഴിൽ ആദരവ് സമ്മേളനം പൂക്കോട്ടുംപാടം കതിരിൽ വെച്ച് 7 -3 -20 ശനി 10 മുതൽ 2 വരെ നടന്നു.
          ജില്ലാ പഞ്ചായത്ത് മെമ്പർ ഷെറീന മുഹമ്മദലി  റംമ്പുട്ടാൻ തൈകൾ ഉപഹാരമായി നൽകി ഉത്ഘാടനം ചെയ്തു,KATF മലപ്പുറം ജില്ലാ സെക്രട്ടറി TC അബദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.ഹയർ സെക്രണ്ടറി അധ്യാപകൻ ആമ്പുക്കാടൻ റിയാസ് ബാബു. വണ്ടൂർ വിദ്യഭ്യാസ ജില്ലാ പ്രസിഡന്റ് മുനീർ എ.റിട്ടേയ്ഡ് അധ്യാപകരായ ലത്തീഫ് മാസ്റ്റർ കൂറ്റമ്പാറ അബദുള്ള മാസ്റ്റർ പൂക്കോട്ടുംപാടം ഷുക്കൂർ സാഹിബ് പത്തനംതിട്ട .അടുക്കത്ത് അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ നേർന്നു ജാഫർ മാസ്റ്റർ, തസ്നി സിദ്ധീഖ് ഹസ്സൻ എന്നിവർ ആശംസാ ഗാനങ്ങൾ അവതരിപ്പിച്ചു
         ഖാലിദ് സ്വലാഹി, ബഷീർ മാസ്റ്റർ, സൈനബ ടീച്ചർ, മൈമൂന ടീച്ചർ സുരീജ ടീച്ചർ. ഖദീജ ടീച്ചർ അനുഭവങ്ങൾ പങ്കുവെച്ചു
     നിലമ്പൂർ സബ് ജില്ലാ സെക്രട്ടറി പി സി അബ്ദുൽ ഹലീം സ്വാഗതവും സബ് ജില്ലാ പ്രസിഡൻറ് സിദ്ധീഖ് ഹസ്സൻ എ അദ്ധ്യക്ഷത വഹിച്ചു അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു        
        അബുൽ ഹസ്സൻ, സാദിഖ് ,റഷീദ് എം,  സിദ്ധീഖ് അലി ,മിസ്അബ്, എന്നിവർ നേതൃത്വം നൽകി.

കൂടുതൽ ചിത്രങ്ങൾക്ക് ഗാലറിയിൽ ക്ലിക്ക് ചെയ്യൂ 

No comments:

Post a Comment

Contributors