FLASH


KATF ന്റെ ബ്ലോഗിലേക്ക് ഏവർക്കും സ്വാഗതം ..

Monday, March 9, 2020

സർവീസിൽ നിന്നും വിരമിക്കുന്നവർക്കുളള ആദരവ്

            KATF   .നിലമ്പൂർ സബ് ജില്ലയിൽ നിന്നും വിരമിക്കുന്ന അറബി അധ്യാപകർക്ക് സബ് ജില്ലാ കമ്മറ്റിയുടെ കീഴിൽ ആദരവ് സമ്മേളനം പൂക്കോട്ടുംപാടം കതിരിൽ വെച്ച് 7 -3 -20 ശനി 10 മുതൽ 2 വരെ നടന്നു.
          ജില്ലാ പഞ്ചായത്ത് മെമ്പർ ഷെറീന മുഹമ്മദലി  റംമ്പുട്ടാൻ തൈകൾ ഉപഹാരമായി നൽകി ഉത്ഘാടനം ചെയ്തു,KATF മലപ്പുറം ജില്ലാ സെക്രട്ടറി TC അബദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.ഹയർ സെക്രണ്ടറി അധ്യാപകൻ ആമ്പുക്കാടൻ റിയാസ് ബാബു. വണ്ടൂർ വിദ്യഭ്യാസ ജില്ലാ പ്രസിഡന്റ് മുനീർ എ.റിട്ടേയ്ഡ് അധ്യാപകരായ ലത്തീഫ് മാസ്റ്റർ കൂറ്റമ്പാറ അബദുള്ള മാസ്റ്റർ പൂക്കോട്ടുംപാടം ഷുക്കൂർ സാഹിബ് പത്തനംതിട്ട .അടുക്കത്ത് അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ നേർന്നു ജാഫർ മാസ്റ്റർ, തസ്നി സിദ്ധീഖ് ഹസ്സൻ എന്നിവർ ആശംസാ ഗാനങ്ങൾ അവതരിപ്പിച്ചു
         ഖാലിദ് സ്വലാഹി, ബഷീർ മാസ്റ്റർ, സൈനബ ടീച്ചർ, മൈമൂന ടീച്ചർ സുരീജ ടീച്ചർ. ഖദീജ ടീച്ചർ അനുഭവങ്ങൾ പങ്കുവെച്ചു
     നിലമ്പൂർ സബ് ജില്ലാ സെക്രട്ടറി പി സി അബ്ദുൽ ഹലീം സ്വാഗതവും സബ് ജില്ലാ പ്രസിഡൻറ് സിദ്ധീഖ് ഹസ്സൻ എ അദ്ധ്യക്ഷത വഹിച്ചു അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു        
        അബുൽ ഹസ്സൻ, സാദിഖ് ,റഷീദ് എം,  സിദ്ധീഖ് അലി ,മിസ്അബ്, എന്നിവർ നേതൃത്വം നൽകി.

കൂടുതൽ ചിത്രങ്ങൾക്ക് ഗാലറിയിൽ ക്ലിക്ക് ചെയ്യൂ 

മൂന്നാം ഘട്ട IT പരിശീലനം

Add caption

Saturday, February 15, 2020

IT TRAINING

നിലംബൂർ സബ്ജില്ലാ  KATF ന്റെ കീഴിൽ അറബി അധ്യാപകർക്ക്  രണ്ടാംഘട്ട ITപരിശീലനം  സംഘടിപ്പിച്ചു.30 അധ്യാപകർ പങ്കെടുത്തു .സമഗ്ര അകൗണ്ട് എടുക്കൽ മുതൽ പ്രതികരണം രേഖപ്പെടുത്തൽ വരെയുള്ള കാര്യങ്ങളിൽ പരിശീലനം നൽകി.പരിശീലനത്തിന് മുനീർ,ഷഫീഖലി,സിദീഖ്‌അലി എന്നിവർ നേതൃത്വം നൽകി.മൂന്നാം ഘട്ട പരിശീലനം മാർച്ച് 14 ന് നടത്താനും തീരുമാനിച്ചു.





Thursday, February 13, 2020

IT TRAINING

KATF നിലംബൂർ സബ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ അറബി അധ്യാപകർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.താല്പര്യമുള്ള അധ്യാപകർ ലാപ്ടോപ്പുമായി വരേണ്ടതാണ്

ATC meeting

                  നിലംബൂർ സബ്ജില്ലയുടെ മൂന്നാമത്തെ  ATC മീറ്റിംഗ്  നിലംബൂർ BRC യിൽ വെച്ച നടന്നു.ഭാഷ ബോധനത്തിന്റെ രീതി ശാസ്ത്രം എന്ന വിഷയത്തെ കുറിച്ച MT അബ്ദുറഷീദ് വള്ളുവമ്പ്രം ക്‌ളാസ്സെടുത്തു .എന്താണ് താൻ പഠിപ്പിക്കുന്നത് എന്നും,എന്തിനു വേണ്ടിയാണ് ,ആരെയാണ് പഠിപ്പിക്കുന്നത്,ആർക്കു വേണ്ടിയാണ് ,എങ്ങനെയാണ് പഠിപ്പിക്കുന്നത് എന്നും ഒരു അധ്യാപകൻ ഉൾക്കൊണ്ടാൽ  തന്റെ ക്‌ളാസ് രസകരമാകുമെന്ന്  അദ്ദേഹം ഓർമപ്പെടുത്തി.IMGE ജമീല ടീച്ചർ ഉത്ഘാടനം ചെയ്തു.അബ്ദുസ്സലാം മാഷ് അധ്യക്ഷത വഹിച്ചു.BPO മോഹനൻ സർ ആശംസകൾ അർപ്പിച്ചു.പുതിയ കൊംബ്ലെക്സ് സെക്രട്ടറിയായി മേപ്പാട ജി.എം.എൽ.പി.സ്‌കൂളിലെ മുനീർ.എ.യെ തെരഞ്ഞടുത്തു .വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരങ്ങൾ ഉച്ചക്ക് ശേഷമുള്ള സെഷനിൽ ബുഷ്‌റ ടീച്ചർ (കൗൺസിലർ നിലംബൂർ നഗരസഭാ )നിർവഹിച്ചു.സംസ്ഥാന അധ്യാപക മീറ്റിൽ പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ IMGEജമീല ടീച്ചർ വിതരണം ചെയ്തു.

അബ്ദുറഷീദ് സർ ക്ലസ്സെടുക്കുന്നു.





Sunday, February 9, 2020

USS MODEL QUESTION PAPERS SET 1

2020ഫെബ്രുവരി  29 ന്  നടക്കുന്ന USS അറബി പരീക്ഷക്ക് സഹായകമാകുന്ന ചില മോഡൽ ചോദ്യപ്പേപ്പറുകൾ.PDFഫയലായി ആണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.A4 ഷീറ്റിൽ പ്രിന്റ് എടുത്ത് കുട്ടി ഉപയോഗിക്കാം
SET 1
SET 2
SET 3
SET 4
SET 5
SET 6















Saturday, February 8, 2020

ATC മീറ്റിംഗ്

ഈ അധ്യയന വർഷത്തെ അവസാനത്തെ കോംപ്ലക്സ് മീറ്റിങ്ങും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും


Contributors